Posts

കടമക്കുടി

Image
പ്രകൃതിയുടെ സമസ്തസൗന്ദര്യവും വാരിപ്പുതയ്ക്കുകയാണ് കടമക്കുടി.ഋതുക്കൾക്കനുസരിച്ച് പൊക്കാളിയും ചെമ്മീനും വിളയുന്ന കടമക്കുടിയുടെ കായൽമാറിലൂടെ പോയിവരാം. കടമക്കുടിയിലേക്ക് കടക്കുമ്പോൾ അതുവരെ കണ്ട നഗരക്കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ദൃശ്യങ്ങളിലേക്കാണ് പ്രകൃതി നിങ്ങളെ എടുത്തെറിയുക. റോഡിനിരുവശവും പ്രശാന്തമായ ജലപ്പരപ്പുകളാണ്. അതിൽ അങ്ങിങ്ങായി ചേറിൽ നിന്നും കുത്തിപ്പൊക്കിയുണ്ടാക്കിയ ബണ്ടുകൾ...ബണ്ടുകളിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ അവയുടെ നീണ്ട നിഴലുകൾ, മീൻ പിടിക്കാൻ കെട്ടിയുണ്ടാക്കിയ ചീനവലകൾ, പുഴയിലൂടെ ധൃതിയിൽ പോവുന്ന യന്ത്ര തുഴ ഘടിപ്പിച്ച തോണികൾ... ആകെക്കൂടി കടമക്കുടി ഒരു പ്രത്യേക അഴകാണ്. കൊച്ചി നഗരത്തിൽ ഏതാണ്ട് 16 കിലോമീറ്റർ അകലെയായി വരാപ്പുഴക്കടുത്തുള്ള കായലോര തുരുത്തുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. പ്രകൃതി ആകാശത്തിന് നിറങ്ങൾ ചാർത്തുന്ന പുലരികളിലോ വൈകുന്നേങ്ങളിലോ ആണ് കടമക്കുടി സന്ദർശിക്കാൻ പറ്റിയ സമയം. സായാഹ്നങ്ങളിൽ റോഡരികിലെ കുഞ്ഞു കടകളെല്ലാം സഞ്ചാരികൾക്കുവേണ്ടി തുറക്കും. ഇപ്പോൾ ധാരാളം പേർ വൈകുന്നേരങ്ങൾ ആസ്വദിക്കാനായി കടമക്കുടിലേക്ക് വരുന്നുണ്ട

എവിടെയാണ് നമുക്ക് തെറ്റുന്നത്?

ഒരു ബന്ധം നിലനിന്നു പോകാൻ വേണ്ട ഏറ്റവും പ്രധാനമായ ഘടകം എന്താണെന്നു നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇനി, ദാമ്പത്യജീവിതം വളരെ നല്ല രീതിയിൽ നിലനിന്നു പോകാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നതു കൂടി ആലോചിച്ചു നോക്കാമോ? ആദ്യത്തെ ചോദ്യത്തിനു ബന്ധങ്ങൾക്കനുസരിച്ചു പല ഘടകങ്ങൾ ഉത്തരം കിട്ടുന്നവരുണ്ടാവും. പക്ഷേ, രണ്ടാമത്തെ ചോദ്യത്തിനു നേരെ "സ്നേഹവും പരസ്പര ബഹുമാനവും എന്ന ഉത്തരം മാത്രമേ നമുക്ക് എഴുതിച്ചേർക്കാൻ കഴിയുകയുള്ളൂ. എനിക്ക് സ്നേഹമുണ്ട് എന്നു പറയുന്നതല്ലാതെ അപ്പുറത്തെ വ്യക്തിക്ക് അതു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സ്വന്തം സ്നേഹത്തെ നിർവചിക്കാൻ എത്ര പേർക്കു കഴിയുന്നുണ്ട്? മിക്കവർക്കും പലപ്പോഴും വേണ്ടിവരിക പണമോ കാറോ ഒന്നുമാവില്ല. പകരം ഇത്തിരി സമയം ഉള്ളു തുറന്നു സന്തോഷിക്കാൻ കിട്ടുന്ന അവസരമാകും. ഇതു സ്വന്തം വീടുകൾക്കുള്ളിൽ തന്നെ ലഭിക്കുന്ന അന്തരീക്ഷം എത്ര പേർക്കു സൃഷ്ടിക്കാൻ കഴിയുന്നുണ്ട് എന്നതാണു ചോദ്യം? ഇൻബോക്സുകൾ കയറി നിരങ്ങി കഴിച്ചോ, ഉറങ്ങിയോ, സംസാരിച്ചാലോ എന്നു ചോദിക്കുന്ന ആളുകളിൽ എത്ര പേർ ഇതു സ്വന്തം വീടുകളിൽ ചെയ്യാറുണ്ട്? സ്നേഹരാഹിത്യം എന്നത് ഉച്ചരിക്കാൻ പോലും